അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കോഴിക്കോട്: അറിയിപ്പ്

February 7, 2022 - 7:26 pm

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ 2021 വര്‍ഷത്തിലെ പരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്ക് അലോട്ട്മെന്റ് ലഭിച്ചവര്‍ നിര്‍ദേശിച്ചിട്ടുള്ള തീയതികളില്‍ രാവിലെ 10 മണിക്ക് രക്ഷിതാവിന്റെ കൂടെ മെഡിക്കല്‍ കോളേജിലെ ലക്ചര്‍ തീയറ്റര്‍ കോപ്ലക്സില്‍ എല്‍.ബി.എസില്‍നിന്നും ലഭിച്ച അലോട്ട്മെന്റ് മെമ്മോ (2 എണ്ണം), എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ് (6 മാസത്തിനുള്ളില്‍ എടുത്തത്) സ്റ്റാമ്പ് സൈസ് ഫോട്ടോ (2 എണ്ണം), ഫിസിക്കല്‍ ഫിറ്റ്നെസ്സ് സര്‍ട്ടിഫിക്കറ്റ് (അസ്സിസ്റ്റന്റ് സര്‍ജനില്‍ താഴെ റാങ്കില്‍ കുറയാത്ത ഗവ. ഡോക്ടറില്‍ നിന്നും), വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്,  എല്‍.ബി.എസില്‍ ഓണ്‍ലൈനായി അടച്ച ഫീസ് സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്  (എസ്.സി./എസ്.ടി / ഒ.ഇ.സി/ ഒ.ബി.സി/ ഇ.ഡബ്ല്യു.എസ്് കാറ്റഗറിയില്‍ അഡ്മിഷന്‍ ലഭിച്ചവരാണെങ്കില്‍), മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് (പി.ഡി കാറ്റഗറിയില്‍ പ്രവേശനം ലഭിച്ചവരാണെങ്കില്‍), പ്രവേശന സമയത്ത് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് (2 സെറ്റ്) എന്നീ ഒറിജിനല്‍ രേഖകള്‍ സഹിതം ഹാജരാകേണ്ടതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *