കണ്ണൂർ: ധർമടം മണ്ഡലത്തിൽ മൂന്ന് അംഗണവാടി കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു

കണ്ണൂർ: ധർമടം മണ്ഡലത്തിലെ മൂന്ന് അങ്ക ണവാടി കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു. ഡോ. വി ശിവദാസൻ എം പി ആണ് ഉദ്ഘാടനം നിർവഹിച്ചത്. അഞ്ചരക്കണ്ടി പഞ്ചായത്തിലെ പാലക്കീഴ്, ചക്കരക്കൽ, പാളയം അംങ്കണവാടികൾക്കാണ് പുതിയ കേട്ടിടം നിർമിച്ചത്. ഉദ്ഘാടന ചടങ്ങുകളിൽ ഗ്രാമ പഞ്ചായത് പ്രസിഡന്റ്‌ കെ പി ലോഹിതാക്ഷൻ അധ്യക്ഷത വഹിച്ചു. വിവിധ സ്ഥലങ്ങളിൽ നടന്ന ചടങ്ങുകളിൽ ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത്‌ അംഗം ചന്ദ്രൻ കല്ലാട്ട്, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ടി പ്രസന്ന, ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →