ബംഗളൂരു: കര്‍ണാടകയില്‍ ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കര്‍ണാടയില്‍ മൂന്നാമത്തെയാള്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 36 ആയി. ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ 34 കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ 15 സെക്കന്‍ഡറി കോണ്‍ടാക്റ്റുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ സാംപിളുകള്‍ പരിശോധനക്കയച്ചു.
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

