നൂറിന്റെ നിറവില്‍ ഇരുനൂറിന്റെ തിളക്കം

December 28, 2022

മെല്‍ബണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്രനേട്ടം കുറിച്ച ഡേവിഡ് വാര്‍ണറുടെ കരുത്തില്‍ ഓസ്‌ട്രേലിയ ശക്തമായ നിലയില്‍. കരിയറിലെ തന്റെ നൂറാം ടെസ്റ്റ് മത്സരത്തില്‍ ഇരട്ടസെഞ്ചുറിയുമായി വാര്‍ണര്‍ നെടുംതൂണായപ്പോള്‍ രണ്ടാം ദിനം ആതിഥേയര്‍ കളിനിര്‍ത്തിയത് മൂന്നു വിക്കറ്റിന് 386 റണ്ണില്‍. ആദ്യ …

ഓസീസ് രണ്ടാം ദിവസം ജയിച്ചു

December 19, 2022

ബ്രിസ്‌ബെന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് ആറ് വിക്കറ്റ് ജയം. സ്‌കോര്‍: ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സ് 152, രണ്ടാം ഇന്നിങ്‌സ് 99. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് 218, രണ്ടാം ഇന്നിങ്‌സ് നാലിന് 35. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ മുന്‍തൂക്കം …

25 വർഷം മുമ്പ് ചെയ്ത തെറ്റിന് ദ്രാവിഡിനോട് മാപ്പ് പറഞ്ഞ് അലൻ ഡൊണാൾഡ്

December 15, 2022

ദക്ഷിണാഫ്രിക്ക: ഒരുകാലത്ത് ബാറ്റ്സ്മാന്മാരുടെ പേടി സ്വപ്നമായിരുന്നു ദക്ഷിണാഫ്രിക്കയുടെ അലൻ ഡൊണാൾഡ് എന്ന ഫാസ്റ്റ് ബൗളർ. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് അദ്ദേഹത്തിന്റെ വേഗത, രണ്ടാമതായി എതിരാളികളെ ഭയപ്പെടുത്തുന്ന നോട്ടവും ഇടയ്ക്കിടെയുള്ള വായ്മൊഴികളും. ഒരിക്കൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റനും നിലവിലെ …

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി

October 31, 2022

പെര്‍ത്ത്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി. ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റിന് ഇന്ത്യയെ തോല്‍പ്പിച്ചതോടെ പാകിസ്താന്റെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്കും തിരിച്ചടിയായി. മൂന്ന് കളികളില്‍ രണ്ടും ജയിച്ച ദക്ഷിണാഫ്രിക്ക അഞ്ച് പോയിന്റുമായി സൂപ്പര്‍ 12 ഗ്രൂപ്പ് 2 ല്‍ ഒന്നാമതായി. …

ദക്ഷിണാഫ്രിക്കയ്ക്ക് ട്വന്റി20 ക്രിക്കറ്റ് സൂപ്പര്‍ 12 ലെ ആദ്യ ജയം

October 28, 2022

സിഡ്നി: ദക്ഷിണാഫ്രിക്കയ്ക്ക് ട്വന്റി20 ക്രിക്കറ്റ് സൂപ്പര്‍ 12 ലെ ആദ്യ ജയം. ഗ്രൂപ്പ് രണ്ട് മത്സരത്തില്‍ അവര്‍ ബംഗ്ലാദേശിനെ 104 റണ്ണിനാണു തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റിന് 205 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ബംഗ്ലാദേശ് 101 …

കേരളത്തിലേക്ക് വീണ്ടും ക്രിക്കറ്റ് പൂരമെത്തുന്നു

July 22, 2022

ന്യൂഡല്‍ഹി: കേരളത്തിലേക്ക് വീണ്ടും ക്രിക്കറ്റ് പൂരമെത്തുന്നു. ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരം സെപ്റ്റംബര്‍ 28ന് തിരുവനന്തപുരം കാര്യവട്ടം സ്പോര്‍ട്ട് ഹബ് സ്റ്റേഡിയത്തിലാണ് നടക്കുക. ടി20 ലോകകപ്പിന് മുന്നോടിയായി മൂന്ന് മത്സരങ്ങളുടെ പരമ്പരക്കായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിലേക്കെത്തുന്നത്. ഗുവാഹത്തി (ഒക്ടോബര്‍ 1), …

ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ദക്ഷിണാഫ്രിക്ക ഒന്നാമത്

July 13, 2022

ഗാള്‍: ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്ട്രേലിയയ്ക്ക് സ്ഥാനചലനം. ശ്രീലങ്കയ്ക്കെതിരേ നടന്ന രണ്ടാം ടെസ്റ്റില്‍ ഒരു ഇന്നിങ്സിനും 39 റണ്ണിനും തോറ്റതോടെ ഓസീസിന് ഒന്നാംസ്ഥാനം നഷ്ടമായി. ദക്ഷിണാഫ്രിക്ക ഓസീസിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി. ലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര 1-1 നു സമനിലയില്‍ …

ജോഹനസ്ബര്‍ഗില്‍ ഭക്ഷണശാലയിലുണ്ടായ വെടിവയ്പില്‍ 15 പേര്‍ മരിച്ചു

July 10, 2022

ജോഹനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ജോഹനസ്ബര്‍ഗില്‍ ഭക്ഷണശാലയിലുണ്ടായ വെടിവയ്പില്‍ 15 പേര്‍ മരിച്ചു. 3 പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മിനിബസ്സില്‍ എത്തിയ കൊലയാളികള്‍ പുറത്തുവന്ന് ഭക്ഷണഹാളിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ മൂന്നുപേരില്‍ ഒരാളെ രോഗം മൂര്‍ച്ഛിച്ച് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് 82 റണ്ണിന്റെ തകര്‍പ്പന്‍ ജയം

June 18, 2022

രാജ്കോട്ട്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ നാലാമത്തെ മത്സരത്തില്‍ ഇന്ത്യക്ക് 82 റണ്ണിന്റെ തകര്‍പ്പന്‍ ജയം.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറിന് 169 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 16.5 ഓവറില്‍ 87 റണ്ണിന് ഓള്‍ ഔട്ടായി. ഇന്ത്യ ജയിച്ചതോടെ …

ഉമ്രാന്‍, അര്‍ഷ്ദീപ് ഇന്ത്യന്‍ ടീമില്‍

May 23, 2022

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി 20 പരമ്പരയ്ക്കും ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റിനുമുള്ള ഇന്ത്യന്‍ ടീമുകളെ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യയില്‍ നടക്കുന്ന ടി-20 പരമ്പയ്ക്കുള്ള 18 അംഗ ടീമിനെ ലോകേഷ് രാഹുല്‍ നയിക്കും. കോവിഡ് വ്യാപനം മൂലം മാറ്റിവച്ച ഇം ണ്ടിനെതിരായ അഞ്ചു …