റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടന്‍ ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ രണ്ടുപേര്‍ക്ക്‌ കൂടി ജാമ്യം

November 13, 2021 - 10:03 am

കൊച്ചി : നടന്‍ ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ പ്രതികളായ രണ്ടുപേര്‍ക്കുകൂടി കോടതി ജാമ്യം അനുവദിച്ചു. യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കളായ പി.വൈ ഷാജഹാന്‍, അരുണ്‍ വര്‍ഗീസ്‌ എന്നിവര്‍ക്കാണ്‌ ജാമ്യം അനുവദിച്ചത്‌. ഐഎന്‍ടിയുസി നേതാവായ പി ജി ജോസഫിന്റെ ജാമ്യാപേക്ഷയില്‍ മജിസ്‌ട്രേറ്റ്‌ കോടതി ചൊവ്വാഴ്‌ച വാദം കേള്‍ക്കും.

മുന്‍ മേയര്‍ ടോണി ചമ്മണി ,യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന സെക്രട്ടറി മനു ജേക്കബ്ബ്‌, ജര്‍ജിസ്‌ വി.ജേക്കബ്ബ്‌, ഐഎന്‍ടിയുസി നേതാവ്‌ ഷെരീഫ്‌ ,ജോസ്‌ മാളിയേക്കല്‍, എന്നീ പ്രതികള്‍ക്ക്‌ കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. നിശ്ചിത തുകയുടെ ബോണ്ടും ആള്‍ ജാമ്യവും വ്യവസ്ഥ ചെയ്‌തതിന്‌ പുറമേ സ്വകാര്യ വ്യക്തികളുടെ സ്വത്ത നശിപ്പിക്കുന്നത്‌ തടയുന്നതിനും നഷ്ടപരിഹാരം നല്‍കുന്നതിനുമുളള നിയമ പ്രകാരം പ്രതികള്‍ 37,500രൂപ വീതം കോടതിയില്‍ കെട്ടിവയ്‌ക്കണമെന്നും വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *