റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമ്മയുടെ അനുമതിയില്ലാതെ കുട്ടിയെ ദത്തു കൊടുത്തത് മനുഷ്യത്വരഹിതമെന്ന് ബൃന്ദാ കാരാട്ട്

October 23, 2021 - 1:10 pm

ന്യൂഡൽഹി: അമ്മയുടെ അനുമതിയില്ലാതെ കുട്ടിയെ ദത്തു കൊടുത്തത് മനുഷ്യത്വരഹിതമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. അമ്മയിൽ നിന്ന് കുട്ടിയെ ബലമായി മാറ്റിയത് കുറ്റകരം. ഏതു സാഹചര്യത്തിലായാലും അനുപമക്ക് കുട്ടിയെ തിരിച്ചുകിട്ടണമെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.

കുട്ടിയെ വിട്ടുകിട്ടാനുള്ള അനുപമയുടെ പോരാട്ടത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു. നിയമപരമായി പരിഹാരം കാണേണ്ട വിഷയമാണിത്. പരാതി കിട്ടിയപ്പോൾ തന്നെ സി.പി.എം ജില്ലാ കമ്മിറ്റി പരിശോധിച്ചു. പാർട്ടി അറിഞ്ഞാണ് കുട്ടിയെ ദത്ത് നൽകിയതെന്ന ആരോപണം ശരിയല്ലെന്നും വിജയരാഘവൻ ഡൽഹിയിൽ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *