ഒക്ടോബർ അവസാനംവരെ കേരളത്തിലേക്ക് യാത്ര ചെയ്യരുത്; നിർദേശവുമായി കർണാടക

ബെംഗളൂരു ∙ കേരളത്തിൽ കോവിഡ് കൂടുന്ന സാഹചര്യത്തിൽ ഒക്ടോബർ അവസാനം വരെ സംസ്ഥാനത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നു ജനങ്ങളോടു കർണാടക സർക്കാർ. നിലവിൽ കേരളത്തിലുള്ള മലയാളികൾ കർണാടകയിലേക്കു വരരുതെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അഭ്യർഥിച്ചു. കോവിഡ് വ്യാപനവും നിപ്പയും കൂടി കണക്കിലെടുത്താണു കർണാടകയുടെ നിർദേശമെന്നാണു റിപ്പോർട്ട്.

അടിയന്തരപ്രാധാന്യമില്ലാത്ത കാര്യങ്ങൾക്കായി കേരള സന്ദർശനം ഒഴിവാക്കണമെന്നാണു ജനങ്ങളോടുള്ള കർണാടക സർക്കാരിന്റെ അഭ്യർഥന. കർണാടകയിൽ ജോലി ചെയ്യുന്ന മലയാളികളെ ഇപ്പോൾ മടക്കി വിളിക്കരുതെന്നു സ്ഥാപനങ്ങൾക്കും നിർദേശം നൽകി. കേരളത്തില്‍ 07/09/21 ചൊവ്വാഴ്ച 25,772 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 189 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 21,820 ആയി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →