പ്ലസ്‌ വണ്‍ പരീക്ഷ : കോടതി ഇടപെടണമെന്ന്‌ സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂ ഡല്‍ഹി : പ്ലസ്‌ വണ്‍ പരീക്ഷ ഓഫ്‌ലൈനായി നമടത്താനുളള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ജസ്‌റ്റീസ്‌ എഎം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ച്‌ 2021 സെപ്‌തംബര്‍ 3ന്‌ ഹര്‍ജി പരിഗണിക്കും.

ആറ്റിങ്ങല്‍ കോടതിയിലെ അഭിഭാഷകനും കോണ്‍ഗ്രസ്‌ കടക്കാവൂര്‍ മണ്ഡലം പ്രസിഡന്‍റുമായ റസൂല്‍ഷാനാണ്‌ ഹര്‍ജി നല്‍കിയിരിക്കുന്നത്‌. . സംസ്ഥാനത്തെ ടിപിആര്‍ നിരക്ക്‌ 15 ശതമാനത്തിന്‌ മുകളിലാണെന്നും രാജ്യത്തെ മൊത്തം കോവിഡ്‌ കേസുകളില്‍ പകുതിയിലധികവും കേരളത്തിലാണെന്നും പ്‌ളസ്‌ വണ്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ വാക്‌സിന്‍ സ്വീകരിച്ചവരല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

മോഡല്‍ പരീക്ഷ ഓണ്‍ലൈനായാണ്‌ നടത്തിയത്‌ . ഇനി രണ്ടാമത്‌ ഒരു പരീക്ഷയുടെ ആവശ്യമില്ലെന്നും അദ്ദേഹം ഹര്‍ജിയില്‍ പറയുന്നു. രാഷ്ട്രീയ നേട്ടത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഓഫ്‌ലൈന്‍ പരീക്ഷ നടത്തുമെന്നും അതിനാല്‍ കോടതി ഇടപെടണമെന്നുമാണ്‌ ഹര്‍ജിയിലെ ആവശ്യം. കേരളത്തില്‍ കോവിഡ്‌ വ്യാപനം കൂടുകയാണെങ്കില്‍ അക്കാര്യം ശ്രദ്ധയില്‍ പെടുത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന കോടതിയുടെ മുന്‍ ഉത്തരവും ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. അഭിഭാഷകന്‍ പ്രശാന്ത്‌ പത്മനാഭന്‍ ആണ്‌ ഹര്‍ജി ഫയല്‍ ചെയ്‌തത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →