റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ് വ്യാപനം രൂക്ഷം; അടിയന്തരയോ​ഗം വിളിച്ച് ചേർത്ത് ആരോ​ഗ്യവകുപ്പ്

August 23, 2021 - 8:07 pm

തിരുവനന്തപുരം: കൊവി‍ഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 24/08/21 ചൊവ്വാഴ്ച അടിയന്തരയോ​ഗം വിളിച്ച് ചേർത്ത് ആരോ​ഗ്യവകുപ്പ്. നാലാഴ്ച അതീവ ജാ​ഗ്രത വേണമെന്നാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ.

കൊവിഡ് പരിശോധനകൾ കൂട്ടനാണ് സർക്കാർ തീരുമാനം. ജീവനും ജീവിതോപാധിയും ഒരുപോലെ സംരക്ഷിക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍.

ഓണം-പെരുന്നാൾ പ്രമാണിച്ച് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് വരുത്തിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നുവെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

കുറേപേര്‍ അത് പാലിക്കുന്നതായി കണ്ടു. എന്നാല്‍ പലയിടങ്ങളിലും ആള്‍ത്തിരക്കുണ്ടാകുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ വലിയ ഭീഷണിയിലാണ് പല പ്രദേശങ്ങളും.

മാത്രമല്ല മൂന്നാം തരംഗത്തിന്റെ ഭീഷണിയുമുണ്ട്. അതിനാല്‍ തന്നെ ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫീസുകളും തുറക്കുമ്പോള്‍ എല്ലാവരും ഒരുപോലെ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *