ഓണത്തിന്‌ ശേഷവും ഓണക്കിറ്റ്‌ വാങ്ങാന്‍ അവസരം

തിരുവനന്തപുരം : റേഷന്‍ കാര്‍ഡുടമകള്‍ക്ക്‌ ഓണത്തിന്‌ ശേഷവും ഓണക്കിറ്റ് വാങ്ങുന്ന്‌തിനുളള അവസരമുണ്ടായിരിക്കുന്നതാണെന്ന്‌ ഭക്ഷ്യമന്ത്രി ജി.അനില്‍കുമാര്‍. 2021 ഓഗസ്‌റ്റ്‌ 19 വരെ 61 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക്‌ ഓണക്കിറ്റ് നല്‍കിയതായി മന്ത്രി പറഞ്ഞു. വെളളിയാഴ്‌ചയോടെ 70ലക്ഷം കടക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

അതേസമയം ചില വ്യാപാരികള്‍ ഓണക്കിറ്റിനെതിരെ പ്രചാരണം നടത്തുന്നുണ്ടെന്നും എന്നാല്‍ താന്‍ അ്‌നാവശ്യവിവാദങ്ങള്‍ക്കില്ലെന്നുെ മന്ത്രി പറഞ്ഞു. ഭക്ഷ്യമന്ത്രി സ്വന്തം നാടായ നിറമണ്‍കരയിലെ റേഷന്‍കടയില്‍നിന്നും ഓണക്കിറ്റ്‌ വാങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →