ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗത്തിനു തടയിടാന്‍ നാലുതല സുരക്ഷാ സംവിധാനമായി ഡല്‍ഹി. ഒരാഴ്ചയില്‍ 1,500 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ രോഗികള്‍ക്കായി 500 ഓക്സിജന്‍ കിടക്കകള്‍ വേണ്ടിവരികയോ ചെയ്താല്‍ യെലോ അലേര്‍ട്ട് പുറപ്പെടുവിക്കും. ഇവിടെ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് എട്ട് വരെ വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ കര്‍ഫ്യുവും ഉണ്ടാകും.ഒരാഴ്ചയില്‍ രോഗികളുടെ എണ്ണം 3,500 കവിയുക/700 ഓക്സിജന്‍ കിടക്കകള്‍ ആവശ്യമായി വരിക എന്നീ സാഹചര്യത്തില്‍ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വൈകിട്ട് ആറ് വരെയാക്കും. ബസുകളിലും മെട്രോ ട്രെയിനിലും കൂടുതല്‍ നിയന്ത്രണം വരും.ആഴ്ചയില്‍ രോഗികളുടെ എണ്ണം 9,000 കവിയുക/1,000 ഓക്സിജന്‍ കിടക്കകള്‍ ആവശ്യമായി വരിക എന്ന നിലയിലെത്തിയാല്‍ ഓറഞ്ച് അലേര്‍ട്ട്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്നത് ഒഴികെയുള്ള സ്ഥാപനങ്ങള്‍ അടയ്ക്കും. ബസ്- മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ നിലയ്ക്കും.ചുവപ്പ് അലേര്‍ട്ടാണ് അടുത്ത ഘട്ടം. ആരാധനാലയങ്ങള്‍ അടക്കമുള്ളവ അടയ്ക്കും. ജനങ്ങള്‍ കൂട്ടംകൂടുന്നതിനും നിയന്ത്രണം വരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
കോവിഡ് മൂന്നാം തരംഗം: നാലുതല സുരക്ഷാ സംവിധാനവുമായി ഡല്‍ഹി
