രാജ്യസഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച 6 തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: രാജ്യസഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ക്കെതിരെ നടപടി.

ആറ് എം.പിമാര്‍ ഒരു ദിവസം സഭാനടപടിയില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് ഉപാധ്യക്ഷന്‍ 04/08/21 ബുധനാഴ്ച സഭയിൽ പറഞ്ഞു.

എം.പിമാര്‍ക്കെതിരെയുള്ള നടപടി ബി.ജെ.പിയുടെ നിരാശയാണ് പ്രകടമാക്കുന്നതെന്ന് തൃണമൂല്‍ അംഗങ്ങള്‍ പ്രതികരിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ ബുധനാഴ്ച നടുക്കളത്തിലേക്കിറങ്ങി മുദ്രാവാക്യം വിളിക്കുകയും പ്ലക്കാര്‍ഡ് ഉയര്‍ത്തുകയും ചെയ്തിരുന്നു. ഈ ആറ് എം.പിമാര്‍ക്കെതിരെയാണ് നടപടി.

ഡോല സെന്‍, നദിമുള്‍ ഹക്ക്, അര്‍പിത ഘോഷ്, മൗസം നൂര്‍, ശാന്ത ഛേത്രി, അബിര്‍ രഞ്ജന്‍ ബിശ്വാസ് എന്നിവര്‍ക്കെതിരെയാണ് നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →