ആസ്ട്രസെനക വാക്സിൻ ജീവിതകാലത്തേക്ക് മുഴുവൻ പ്രതിരോധം നൽകിയേക്കുമെന്ന് പുതിയ പഠനം

ലണ്ടൻ: ഓക്സ്ഫഡ്-ആസ്ട്രസെനക വാക്സിൻ ജീവിതകാലത്തേക്ക് പ്രതിരോധം നൽകിയേക്കുമെന്ന് പുതിയ പഠനം. വൈറസിനെ നേരിടുന്നതിനുള്ള ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നത് കൂടാതെ, പുതിയ വകഭേദങ്ങളെ നശിപ്പിക്കാനുള്ള ശേഷി നിലനിർത്താനും ഇവയ്ക്ക് സാധിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. ഓക്സഫഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനം ഗവേഷണ ജേണലായ നേച്ചറിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കൊറോണ വൈറസിനെ ഇല്ലാതാക്കുന്ന ആന്റിബോഡികൾ സൃഷ്ടിക്കുന്നതിനു പുറമേ, പുതിയ വൈറസ് വകഭേദങ്ങളെ കണ്ടെത്തുന്നതിനും നശിപ്പിക്കുന്നതിനും ശേഷിയുള്ള ടി-സെല്ലുകൾക്കായി ശരീരത്തിൽ ‘പരിശീലന ക്യാമ്പുകൾ’ സൃഷ്ടിക്കാൻ ഈ വാക്സിന് സാധിക്കും. ആന്റിബോഡികൾ ക്ഷയിച്ച് വളരെക്കാലം കഴിഞ്ഞാലും ശരീരത്തിന് ഈ പ്രക്രിയ തുടരാനാകുമെന്നാണ് ഗവേഷകർ കരുതുന്നത്. അഡെനോവൈറസ് അധിഷ്ഠിതമായ ഓക്സ്ഫഡ്, ജോൺസൺ ആന്റ് ജോൺസൺ വാക്സിനുകൾക്ക് ഈ സവിശേഷത ഉണ്ടെന്നും പഠനം പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →