റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; ആകാശ് തില്ലങ്കേരിക്കെതിരെ മൊഴി; കസ്റ്റംസ് ചോദ്യം ചെയ്യും

July 19, 2021 - 12:01 pm

കണ്ണൂർ : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജ്ജുന്‍ ആയങ്കിയുടെ സുഹൃത്ത് ആകാശ് തില്ലങ്കേരിയെ 19/07/21 തിങ്കളാഴ്ച ചോദ്യം ചെയ്യും. ആകാശിന് സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഉള്‍പ്പെടെയുള്ളവര്‍ ആകാശിനെതിരെ മൊഴി നല്‍കിയെന്നാണ് സൂചന.

നേരത്തെ ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിക്ക് കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തുകേസില്‍ പിടിയിലായ അര്‍ജുന്‍ ആയങ്കിയുമായി അടുത്ത ബന്ധമുണ്ടെന്ന് മുന്‍പ് തന്നെ വിവരം ലഭിച്ചിരുന്നു. ഷുഹൈബ് വധക്കേസിന് ശേഷം കഴിഞ്ഞ രണ്ടുവര്‍ഷമായി ആകാശ് തില്ലങ്കേരി ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *