റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം കോവിഡ് പിടിയില്‍

July 7, 2021 - 12:04 pm

ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ മൂന്ന് താരങ്ങള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരായ താരങ്ങളുടെ എണ്ണം ഏഴായി. പാകിസ്താനെതിരായ പരമ്പരയ്ക്കു തയാറെടുക്കുന്നതിനിടെയാണ് വൈറസ് ബാധ. താരങ്ങളെ കൂടാതെ ടീം മാനേജ്മെന്റിലെ നാലു പേരും കോവിഡ് ബാധിതരാണ്. ബ്രിസ്റ്റോളില്‍ ശ്രീലങ്കയ്ക്കെതിരേ നടന്ന മൂന്നാം ഏകദിനത്തിനു ശേഷം പി.സി.ആര്‍. പരിശോധന നടത്തിയിരുന്നു. ടീമിലെ മറ്റു താരങ്ങളെയും സ്പ്പോര്‍ട്ടിങ് സ്റ്റാഫിനെയും ഏകാന്ത വാസത്തിലാക്കി. പാകിസ്താനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കു തടസമില്ലെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. കാര്‍ഡിഫില്‍ എട്ടിന് ഇന്ത്യന്‍ സമയം വൈകിട്ട് 5.30 മുതലാണ് ഒന്നാം ഏകദിനം.ഏഴ് പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ ഇംഗ്ലണ്ട് ഒന്‍പത് പുതുമുഖ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *