ന്യൂ ഡല്‍ഹി : ജമ്മുവിലെ സത്വാരി വ്യോമ താവളത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് നടന്ന സ്ഫോടനത്തില്‍ മൂന്നു കിലോയിലധികം ആര്‍ഡിഎക്സ് ഉപയോഗിച്ചതായി നിഗമനം. സ്ഫോടനത്തിന്റെ തീവ്രതകൂട്ടാനാണ് ഇത്രയധികം ആര്‍ഡിഎക്സ് ഉപയോഗിച്ചതെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. . ഒന്നര കിലോ വീതം ആര്‍ഡിഎക്സ് വച്ച ഐഇഡികള്‍ രണ്ട് ജിപിഎസ് നിയന്ത്രിത ഡ്രോണുകളില്‍ കൊണ്ടുവന്ന് സ്ഫോടനം നടത്തിയെന്നാണ് നിഗമനം.
2021 ജൂണ്‍ 27ന് നടന്ന സ്ഫോടനത്തിന് പിന്നില്‍ ലഷ്കര്‍ ഇ തോയിബയാണെന്നും സൂചന ലഭിച്ചിട്ടുണ്ട്. ആറ് മിനിട്ട് ഇടവേളയില്‍ നടന്ന രണ്ട് സ്ഫോടനങ്ങളുടെ ശക്തിയില്‍ വ്യോമ താവളത്തിന്റെ ടെക്നിക്കല്‍ ഏരിയയിലെ ഒരു കെട്ടിടത്തിന്റെ ഭാഗം തകര്‍ന്നിരുന്നു. രണ്ട് വ്യോമ സേനാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

