റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

24 മണിക്കൂറിനിടെ രാജ്യത്ത് 39,796 പുതിയ കോവിഡ് കേസുകള്‍; ഏറ്റവുമധികം കേരളത്തില്‍ തന്നെ

July 5, 2021 - 12:42 pm

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 39796 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരികരിച്ചു. 723 കോവിഡ് മരണങ്ങളും കഴിഞ്ഞ ഒരു ദിവസത്തില്‍ രാജ്യത്ത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 4,82,071 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. തുടര്‍ച്ചയായ കഴിഞ്ഞ 53 ദിവസങ്ങളിലായി രാജ്യത്ത് ദിനംപ്രതിയുള്ള കോവിഡ് മുക്തരുടെ എണ്ണം കോവിഡ് ബാധിതരുടെ എണ്ണത്തേക്കാള്‍ കുറവാണ്. കഴിഞ്ഞ 28 ദിവസമായി രാജ്യത്ത് അഞ്ച് ശതമാനത്തിന് താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

12,100 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കേരളത്തിലാണ് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കേരളത്തില്‍ പത്തിന് മുകളില്‍ തന്നെയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായിട്ടുള്ള ടി.പി.ആര്‍. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് പിന്നിലുള്ളത്.

ഇന്ത്യയില്‍ ഇതുവരെ 3.05 കോടിയോളം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4.02 ലക്ഷമാണെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *