റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൗരത്വ ബില്‍ പ്രതിഷേധസമരം; യു എ പി എ ചുമത്തപ്പെട്ട് അറസ്റ്റിലായ എം എല്‍ എ അഖില്‍ ഗംഗോയിയെ പ്രത്യേക എന്‍ ഐ എ കോടതി വെറുതെവിട്ടു

July 1, 2021 - 4:52 pm

ന്യൂഡൽഹി: അസമില്‍ പൗരത്വ ബില്‍ പ്രതിഷേധസമരത്തെ തുടര്‍ന്ന് യു എ പി എ ചുമത്തപ്പെട്ട് അറസ്റ്റിലായ എം എല്‍ എ അഖില്‍ ഗംഗോയിയെ പ്രത്യേക എന്‍ ഐ എ കോടതി 01/07/21 വ്യാഴാഴ്ച വെറുതെവിട്ടു. ശിവനഗര്‍ എം എല്‍ എയായ അഖിലിനെതിരെ നിലവില്‍ ചുമത്തിയ കേസുകളെല്ലാം കോടതി തീര്‍പ്പാക്കി. ഇതോടെ ജയിലില്‍ കഴിയുന്ന അഖില്‍ മോചിതനാകും.

അഖിലിനെ കൂടാതെ മൂന്നുസഹായികളുടെ പേരിലും പൗരത്വ ബില്ലിനെതിരെ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് യു എ പി എ ചുമത്തപ്പെട്ടിരുന്നു. സ്വതന്ത്ര എം എല്‍ എയായ അഖിലിനും മൂന്നുസഹായികള്‍ക്കുമെതിരെ യു എ പി എ പ്രകാരം രണ്ടു കേസുകളാണ് എടുത്തിരുന്നത്. അഖില്‍ ഗംഗോയി സഹായികളായ ധരൈജിയ കോന്‍വാര്‍, മാനാസ് കോന്‍വാര്‍, ബിതു സോനോവാള്‍ എന്നിവര്‍ക്കെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് ഒരു കേസില്‍ യു എ പി എ ചുമത്തപ്പെട്ടത്.

അഖിലിന്റേയും സഹായികളുടേയും പേരിലുള്ള മുഴുവന്‍ കേസുകളിലുമാണ് കോടതി തീര്‍പ്പുകല്പ്പിച്ചത്. 2019 ഡിസംബറില്‍ പൗരത്വ ബില്ലിനെതിരെ നടന്ന പ്രതിഷേധം ആക്രമത്തില്‍ കലാശിച്ചിരുന്നു. തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സി രണ്ടു കേസുകളിലും അന്വേഷണം നടത്തിയിരുന്നു. ചാന്ദ്‌മേരി, ചാമ്പു പോലീസ് സ്‌റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *