ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ സ്ട്രൈക്കര്‍ റാണി രാംപാല്‍ നയിക്കും. ദീപ് ഗ്രേസ് എക്കയും സവിതയുമാണ് ഉപനായികമാര്. കഴിഞ്ഞയാഴ്ചയാണ് ഇന്ത്യ 16 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ടീം നായികയെ തെരഞ്ഞെടുക്കുന്നതു നീട്ടിവച്ചിരുന്നു. റാണിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ 2017 ലെ ഏഷ്യാ കപ്പ് നേടിയിരുന്നു. 2018 ലെ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയതും റാണിയുടെ നായികാ മികവിലാണ്. തൊട്ടടുത്ത വര്‍ഷം എഫ്.ഐ.എച്ച്. സീരിസ് നേടാനും അവര്‍ക്കായി. ലണ്ടനില്‍ നടന്ന 2018 ലെ വനിതാ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്താനും റാണി നയിച്ച ടീമിനായി. ടീമിന്റെ നേതൃഗുണം വര്‍ധിപ്പിക്കാനാണു രണ്ട് ഉപനായികമാരെന്നു കോച്ച് സോയാദ് മാര്‍ജിനെ പറഞ്ഞു.
