അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: വായനാദിനാചരണം : മത്സരത്തില്‍ പങ്കെടുക്കാം

June 14, 2021 - 10:08 pm

തൃശ്ശൂർ: ജൂണ്‍ 19 വായനാദിനമായി ആചരിക്കുന്നതിറെ ഭാഗമായി, വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് എക്സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി മത്സരം സംഘടിപ്പിക്കുന്നു. കുട്ടികള്‍ വായിച്ചിട്ടുള്ള മലയാളം/ഇംഗ്ലീഷ് കൃതികളിലെ ഒരു കഥാപാത്രത്തെക്കുറിച്ചുള്ള അവതരണം മൂന്ന് മിനിറ്റില്‍ അധികരിക്കാത്ത രീതിയില്‍ മത്സരാടിസ്ഥാനത്തില്‍ വീഡിയോയായി തയ്യാറാക്കി വിമുക്തി മിഷനിലേക്ക് ജൂണ്‍ 19ന് മുന്‍പായി അയയ്ക്കണം. മികച്ച സൃഷ്ടികള്‍ക്ക് സമ്മാനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ ജില്ലയിലെ എല്ലാ എക്സൈസ് ഓഫീസുകളില്‍ നിന്നും ലഭ്യമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *