തുള്‍സ റേസ് കൂട്ടക്കൊലയൂടെ നൂറാം വാര്‍ഷികം: വികാരാധീനനായി ബൈഡന്‍

വാഷിങ്ടണ്‍: തുള്‍സ റേസ് കൂട്ടക്കൊലയൂടെ നൂറാം വാര്‍ഷികത്തില്‍ വംശീയ ആക്രമണത്തെ കുറിച്ച് വികാരാധീനനായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ചില അനീതികള്‍ വളരെ കഠിനവും ഭയാനകവുമാണ്. എത്ര ശ്രമിച്ചാലും അവയെ മറക്കാന്‍ സാധിക്കില്ല, അത്തരത്തിലൊന്നാണ് ഒരു നൂറ്റാണ്ട് മുമ്പ് വെളുത്ത വര്‍ഗക്കാരായ ജനക്കൂട്ടം കൊല്ലപ്പെടുത്തിയ നൂറുകണക്കിന് കറുത്തവര്‍ഗ്ഗക്കാരുടെ മരണമെന്നാണ് അദ്ദേഹം സംഭവത്തിന്റെ നൂറാം അനുസ്മരണ ചടങ്ങില്‍ പറഞ്ഞത്.


1921 മെയ് 31 മുതല്‍ ജൂണ്‍ 1 വരെ 18 മണിക്കൂറിലധികം നടന്ന തുള്‍സ റേസ് കൂട്ടക്കൊലയില്‍ (തുള്‍സ റേസ് ലഹള എന്നും അറിയപ്പെടുന്നു), ഒക്ലഹോമയിലെ കറുത്ത വര്‍ഗക്കാര്‍ താമസിച്ചിരുന്ന ഗ്രീന്‍വുഡിലെ തുള്‍സയിലെ താമസക്കാരെയും വീടുകളെയും വ്യാപാര സ്ഥാപനങ്ങളെയും അക്രമികളായ വെളുത്ത വര്‍ഗ ജനക്കൂട്ടം ആക്രമിച്ചു. യുഎസ് ചരിത്രത്തിലെ വംശീയ അതിക്രമങ്ങളുടെ ഏറ്റവും മോശം സംഭവങ്ങളിലൊന്നായിരുന്നു ഇത്.നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരായിത്തീരുകയും ചെയ്തു. ഇതു സംബന്ധിച്ച് വന്ന വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പോലും വലിയ തോതില്‍ നശിപ്പിക്കപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →