റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂർ: സാഹചര്യം ഇടതുപക്ഷത്തിനനുകൂലമെന്ന് കെ കെ ശൈലജ

May 1, 2021 - 4:36 pm

കണ്ണൂർ: ഇടതുപക്ഷത്തിന് അനുകൂലമായ ഒരു മനോഭാവം കേരളത്തിലുടനീളമുണ്ടെന്നും ഭൂരിപക്ഷം വോട്ടെണ്ണിയാല്‍ മാത്രമെ പറയാന്‍ സാധിക്കൂവെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളത്തില്‍ ഇടതുപക്ഷം 80 മുതല്‍ 100 വരെ സീറ്റുകള്‍ നേടുമെന്നും ഒരു വാർത്താ ചാനലിന് 01/05/21ശനിയാഴ്ച നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.

എല്‍ഡിഎഫ് നടത്തിയ വികസന പ്രവര്‍ത്തനങ്ങളോടൊക്കെ ജനങ്ങള്‍ക്ക് വലിയ ആഭിമുഖ്യം ഉണ്ടെന്നും ഭരണത്തുടര്‍ച്ചയുണ്ടായില്ലെങ്കില്‍ അത് കേരളത്തിന് വലിയ നഷ്ടമായിരിക്കുമെന്നും കെ കെ ശൈലജ അഭിപ്രായപ്പെട്ടു.

മന്ത്രിയുടെ മണ്ഡലമായ കൂത്തുപറമ്പില്‍ ഇത്തവണ മത്സരിക്കുന്ന കെപി മോഹന്‍ യാതൊരു റിസ്‌കും കൂടാതെ വിജയിക്കുന്നെും എല്‍ഡിഎഫ് കാലത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വെച്ചുനോക്കുമ്പോള്‍ വോട്ട് ചെയ്യുകയെന്നല്ലാതെ മറ്റൊന്നും ജനങ്ങള്‍ ചിന്തിക്കില്ലെന്നും നല്ല കാര്യങ്ങള്‍ ചെയ്താല്‍ അംഗീകാരം ലഭിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *