ന്യൂഡല്‍ഹി. യുപിയില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മലയാളി പത്ര പ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ ആരോഗ്യ നില സംബന്ധിച്ച റിപ്പോര്‍ട്ട് യുപി സര്‍ക്കാരില്‍ നിന്നും ആവശ്യപ്പെട്ട് സുപ്രിം കോടതി. സിദ്ദിഖ് കാപ്പന് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീം കോടതി 28.4.2021ന് വീണ്ടും പരിഗണിക്കും. ചീഫ് ജസറ്റീസ് എന്‍.വി രമണ ജസ്റ്റീസ്മാരായ സൂര്യകാന്ത്, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക
ഇന്നലെ കേസ് പരിഗണിച്ച കോടതി സിദ്ദിഖിന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട് യുപി സര്‍ക്കാരില്‍ നിന്നും ആവശ്യപ്പെട്ടു. അതേസമയം സിദ്ദിഖിനെ ആശുപത്രിയില്‍ ചങ്ങലയില്‍ ബന്ധിച്ചിരിക്കുകയാണെന്ന ആരോപണം യുപി സര്‍ക്കാര്‍ നിഷേധിച്ചു.

