ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് 20.4.2021 ല്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 28,395. ഡല്‍ഹിയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്കാണിത്. 277 മരണങ്ങളും റിപ്പോര്‍ട്ടുചെയ്തു. 86,526 സാമ്പിളുകളാണ് പരിശോധിച്ചത്. 32.82 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 85,600 പേര് ചികിത്സയിലുണ്ട്.
അതേസമയം 19,430 പേര് ഒറ്റദിവസം രോഗമുക്തരായി . രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതോടെ ഡല്‍ഹിയിലെ ആരോഗ്യ മേഖല തകിടം മറിഞ്ഞ അവസ്ഥയിലാണ്. പലയിടങ്ങളിലും കിടക്കകളോ മരുന്നോ ഓക്സിജനോ ലഭ്യമല്ല. പല പ്രമുഖ ആശുപത്രികളും ഓക്സിജന്‍ ക്ഷാമം നേരിടുകയാണ്. എത്രയും വേഗം ഓക്സിജന്‍ എത്തിക്കണമെന്നും ഗുരുതരമായ പ്രതിസന്ധിയെ നേരിടുകയാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു
12 ണിക്കൂറിലധികമായി പല ആശുപത്രികളിലും ഓക്സിജന്‍ ഇല്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയാ പറഞ്ഞു. കൂടുതല്‍ ഓക്സിജന്‍ നല്‍കണമെന്ന് ഒരാഴ്ചയായി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നതാണെന്നും സിസോദിയ പറഞ്ഞു. ഇന്നെങ്കിലും (21.4.2021 ബുധനാഴ്ച ) ഓക്സിജന്‍ എത്തിയില്ലെങ്കില്‍ നിലവിളികള്‍ ഉയരുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.



