റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്‌കൃത പണ്ഡിതനുളള ദേവി പ്രസാദം പുരസ്‌കാരം ഡോ. പിസി മുരളിമാധവന്

April 21, 2021 - 8:40 am

പാവറട്ടി: ഒളപ്പമണ്ണമന ദേവീ പ്രസാദം ട്രസ്റ്റിന്റെ സംസ്‌കൃത പണ്ഡിതനുളള പുരസ്‌കാരം ഡോ. മുരളി മാധവന് സമ്മാനിച്ചു. പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം മുരളി മാധവന്റെ അയ്യന്തോളിലെ വസതിയിൽവെച്ച് ഒളപ്പമണ്ണ ഒ.വി നാരായണനാണ് സമ്മാനിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന സമ്മേളനം ഡോ. പിവി കൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഡോ.പിവി രാമന്‍കുട്ടി അദ്ധ്യക്ഷനായിരുന്നു. സംസ്‌കൃത അക്കാദമി ചെയര്‍മാന്‍ ഡോ.കെ ടി മാധവന്‍ മുഖ്യാതിഥിയായിരുന്നു. ഒളപ്പമണ്ണ രവി കീര്‍ത്തിപത്രം വായിച്ചു. നവീത് നാരായണന്‍ അവാര്‍ഡ് ജേതാവിനെ പൊന്നാട അണിയിച്ചു.

ബ്രഹ്മസ്വം മഠം ചെയര്‍മാന്‍ അഡ്വ. പാഴൂര്‍ പരമേശ്വരന്‍ ,വേദഗവേഷണകേന്ദ്രം ചെയര്‍മാന്‍ വടക്കുമ്പാട്ട് നാരായണന്‍ ,കലാമണ്ഡലം ഡയറക്ടര്‍ വികെ വിജയന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കേന്ദ്ര സംസ്‌കൃത സര്‍വകലാശാല പാവറട്ടി കേന്ദ്രം ഡയറക്ടര്‍ ഡോ. ഇ.ആര്‍ നാരായണന്‍ സ്വാഗതവും ഒളപ്പമണ്ണയുടെ മകന്‍ ഒ.എം ഹരി നന്ദിയും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *