റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഹമ്മദാബാദ്: ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. അടഞ്ഞുകിടക്കുന്ന ആശുപത്രി ഗേറ്റുകളുടെ മുമ്പില്‍ എന്തുചെയ്യണമെന്നറിയാതെ ജനം. ഇവര്‍ക്കുമുമ്പില്‍ സാന്ത്വനത്തിന്റെ വാതിലുകള്‍ തുറക്കുകയാണ് ഗുജറാത്തിലെ മസ്ജിദുകള്‍. വഡോദരയിലെ തന്ദല്‍ജ മേഖലയിലെ ദാറുള്‍ ഉലൂം മസ്ജിദാണ് കോവിഡ് രോഗികള്‍ക്കായി തുറന്നുകൊടുത്തത്. 142 കിടക്കകളുളള ആശുപത്രിയായി ഈ പളളി മാറി.

മത വെറിയുടെ പേരില്‍ മസ്ജിദുകള്‍ ഏറെ തകര്‍ക്കപ്പെട്ടതിന്റെ ഏറെ ദോഷം പേറുന്ന ഗുജറാത്തില്‍ ആശുപത്രിയായി മാറിയ ഈ ആരാധനാലയത്തില്‍ ജാതിയും മതവുമില്ലാതെയാണ് രോഗികള്‍ക്ക് പ്രവേശനം നല്‍കുന്നതെന്ന് ദാറുള്‍ ഉലൂം മാനേജിംഗ് ട്രസ്റ്റി ആരിഫ് ഹക്കിം ഷലാഹി പറയുന്നു. കഴിഞ്ഞ വര്‍ഷം കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പോലും താല്‍ക്കാലിക ആശുപത്രികളാക്കാന്‍ വിസമ്മതിച്ചപ്പോള്‍ ദാറുള്‍ ഉലൂം മസ്ജിദ് 192 കിടക്കളുമായി രോഗികളെ എതിരേറ്റിരുന്നു. ഏറ്റവും ഗുരുതരാവസ്ഥയിലായ രോഗികളെയാണ് ഈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. രോഗം ബാധിച്ച ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും ആകൂട്ടത്തിലുണ്ടായിരുന്നു.

ധാരാളം ഉണങ്ങിയ പഴങ്ങള്‍ ഉള്‍പ്പടെ ധാരാളം പഴങ്ങളും പാലും ബിസ്‌ക്കറ്റും നിറച്ച റഫ്രിജറേറ്ററുകള്‍ മസ്ജി ദ് ഭാരവാഹികള്‍ ഒരുക്കിയിരുന്നു. ഇക്കുറിയും അതെല്ലാം സജ്ജീകരിച്ചിട്ടുണ്ടെന്ന് ഹക്കീം ഷലാഹി പറഞ്ഞു. മോഗള്‍വാടയിലെ മസ്ജിദ് 50 കിടക്കകളുളള ആശുപത്രിയാക്കിയാണ് സജ്ജീകരിച്ചിരിക്കുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ഈ ആരാധനാലയം രോഗികള്‍ക്ക് ആശ്വാസം ഏകുന്നത്. സ്വാമിനാരായണ്‍ ക്ഷേത്രവും നിരവധി കിടക്കകളുളള കോവിഡ് ആശുപത്രികളായി സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ ഐസിയു സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *