റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡല്‍ഹിയില്‍ വെള്ളിയാഴ്ച-തിങ്കളാഴ്ച വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു

April 15, 2021 - 11:11 pm

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ വെള്ളിയാഴ്ച രാത്രി പത്തുമുതല്‍ തിങ്കളാഴ്ച ആറുവരെയാണ് വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചു. അത്യാവശ്യ സേവനങ്ങള്‍ക്ക് മാത്രം ഇളവു നല്‍കുന്ന കര്‍ഫ്യൂവില്‍ മാളുകള്‍, ജിംനേഷ്യം ഉള്‍പ്പടെയുള്ളവ അടച്ചിടുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു. സിനിമ തിയേറ്ററുകളില്‍ മുപ്പതു ശതമാനം ആളുകള്‍ക്ക് മാത്രമാണ് പ്രവേശനം. റസ്റ്റോറന്റുകളില്‍ പാര്‍സല്‍ കൗണ്ടറുകള്‍ മാത്രമെ അനുവദിക്കൂ. ഒരു മുനിസിപ്പല്‍ സോണില്‍ ദിവസം ഒരു മാര്‍ക്കറ്റിനു മാത്രമായിരിക്കും അനുമതി. അതേസമയം, ഡല്‍ഹിയില്‍ ചികിത്സ സൗകര്യങ്ങളുടെ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *