ലുധിയാന: മഹാഭാരതം പരമ്പരയിൽ ഇന്ദ്രന്റെ വേഷം അവതരിപ്പിച്ച് ശ്രദ്ധേയനായ ഹിന്ദി നടൻ സതീഷ് കൗൾ (73) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധയെ തുടർന്ന് ആരോഗ്യനില വഷളായ താരത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു എന്ന് സഹോദരി സത്യദേവി പറഞ്ഞു.
കോവിഡ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് മൂലം പ്രയാസത്തിലായ താരം സഹായത്തിന് അഭ്യർത്ഥിച്ചത് വാർത്തയായിരുന്നു. ഒരു കാലഘട്ടത്തിൽ പഞ്ചാബി സിനിമയിലും ടി.വി പരമ്പരകളിലും നിറഞ്ഞാടിയിരുന്നു. മുന്നൂറോളം വേഷങ്ങൾ ചെയ്തിട്ടുള്ള സതീഷ് കൗൾ പഞ്ചാബി സിനിമയിലെ അമിതാഭ് ബച്ചൻ എന്ന പേരിൽ അറിയപെട്ടിരുന്നു.

