അഞ്ചല്‍: കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസില്‍ വടിവാളുമായി ആക്രമണത്തിനെത്തിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചല്‍ തഴമേല്‍ വിളയില്‍ വീട്ടില്‍ ലാലു ഷറഫ്(36) ആണ് അറസ്റ്റിലായത്. 4..4.2021 ഞായറാഴ്ച രാത്രി ഒമ്പതോടെ ചന്തമുക്കിലെ കോണ്‍ഗ്രസ് വെസ്റ്റ് മണ്ഡലം കമ്മറ്റി ഓഫീസില്‍ ബൂത്തുതല ഭാരവാഹികളുടെ അവലോഹന യോഗം നടക്കുന്നതിനിടെയാണ് സംഭവം.
വടിവാളുമായെത്തിയ ലാലുഷറഫ് ആക്രോശിച്ചുകൊണ്ട് അകത്തുകയറി പ്രവര്‍ത്തകരെ അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയെടുത്തു. സിപിഎം പ്രവര്‍ത്തകനാണെന്ന് പറയപ്പടുന്നു. നേരത്തെ കരുതോണില്‍ എല്‍ഡിഎഫ്-.യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിക്കും എല്‍സി മെമ്പര്‍ക്കും പരിക്കേറ്റിരുന്നു. ഇതിന്റെ തുടര്‍ച്ചയാകാം കോണ്‍ഗ്രസ് ഓഫീസില്‍ ഉണ്ടായ അതിക്രമമെന്ന് പറയപ്പെടുന്നു. പ്രതിയെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി.

