റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നിലെ ഗൂഡാലോചന അന്വേഷിച്ച ജസ്റ്റീസ് ഡികെ ജയില്‍ അദ്ധ്യക്ഷനായ ഉന്നതതല സമിതി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

April 4, 2021 - 11:38 am

ന്യൂഡല്‍ഹി:. ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നിലെ ഗൂഡാലോചന അന്വേഷിച്ച ജസ്റ്റീസ് ഡികെ ജയില്‍ അദ്ധ്യക്ഷനായ ഉന്നതതല സമിതി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുദ്രവെച്ച കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഐഎസ് ആര്‍ഒ ചാരക്കേസിലെ ഗൂഡാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റീസ് ഡികെ ജയിന്‍ അദ്ധ്യക്ഷനായ സമിതിക്ക് സുപ്രീം കോടതി രൂപം നല്‍കിയത് 2018 സെപ്തംബറിലാണ്. കേന്ദ്ര ആഭ്യന്തര വകുപ്പിലെ മുന്‍ അഡീഷണല്‍ സെക്രട്ടറി ബികെ പ്രസാദ്, കേരളത്തിലെ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വിഎസ് സെന്തില്‍ എന്നിവരാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളായി സമിതിയില്‍ ഉളളത്.

2020 ഡിസംബര്‍ 14,15 തീയതികളില്‍ ജസ്റ്റീസ് ജയിനിന്റെ അദ്ധ്യക്ഷതയിലുളള സമിതി തിരുവനന്തപുരത്ത് തെളിവെടുപ്പു നടത്തിയിരുന്നു.നമ്പിനാരായണന്റെ ഭാഗം സമിതി വിശദമായി കേട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തില്‍ പ്രധാന മന്ത്രി ഐഎസ്ആര്‍ഒ ചാരക്കേസ് പരാമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസിലെ എ- ഐ ഗ്രൂപ്പ് തര്‍ക്കത്തിന്റെ പേരിലാണ് നമ്പി നാരായണനെന്ന ശാസ്ത്രജ്ഞന്റെ ശാസ്ത്രജീവിതം പരിപൂര്‍ണമായി അവസാനിച്ചതെന്നായിരുന്നു പ്രധാന മന്ത്രിയുടെ പരാമര്‍ശം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *