കൊച്ചി: എറണാകുളം കാലടി ചെങ്ങല്‍ റെയില്‍വേ പാലത്തില്‍ നിന്നും പെരിയാറിലേക്ക് ചാടി കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കി. കോടനാട് ഇളമ്പകപ്പിള്ളി സ്വദേശിനിയായ പനമടത്ത് വീട്ടില്‍ അഞ്ജന ബിജു (22) ആണ് മരിച്ചത്. ഏപ്രിൽ 20 തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. പെണ്‍കുട്ടി പുഴയിലേക്ക് ചാടുന്നതു കണ്ട നാട്ടുകാര്‍ ഉടനെ കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചു.
. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
ഉടൻ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോലഞ്ചേരി സെന്‍റ് പീറ്റേഴ്‌സ് കോളജിലെ വിദ്യാര്‍ഥിനിയാണ് അഞ്ജന. പെരുമ്പാവൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. എന്താണ് ആത്മഹത്യയ്ക്ക് പിന്നില്‍ എന്ന കാര്യങ്ങള്‍ പുറത്തുവന്നിട്ടില്ല. മൃതദേഹം അങ്കമാലി സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
