റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇ​ടു​ക്കി ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു​വി​ന്‍റെ പ്ര​സം​ഗം വി​വാ​ദ​മാ​കു​ന്നു

April 5, 2026 - 8:03 pm

.ഇ​ടു​ക്കി: രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ കു​ടു​ക്കാ​ൻ സ്ത്രീ​ക​ളെ ഉ​പ​യോ​ഗി​ച്ച് വ്യാ​ജ പ​രാ​തി​ക​ൾ ന​ൽ​കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഇ​ടു​ക്കി ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു​വി​ന്‍റെ പ്ര​സം​ഗം വി​വാ​ദ​മാ​കു​ന്നു. ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി റോ​യ് കെ. ​പൗ​ലോ​സി​ന്‍റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു സ്ത്രീ​വി​രു​ദ്ധ​വും അ​ങ്ങേ​യ​റ്റം ആ​ക്ഷേ​പ​ക​ര​വു​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ അ​ദ്ദേ​ഹം ന​ട​ത്തി​യ​ത്.

അ​ടു​ത്ത് വ​ന്നാ​ൽ അ​പ്പൊ ബ്ലൗ​സ് കീ​റി​ക്കോ​ണം,

രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ളു​ണ്ടാ​യാ​ൽ ഉ​ട​ൻ ത​ന്നെ മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ സ്ത്രീ​ക​ൾ സ്വ​ന്തം ബ്ലൗ​സ് വ​ലി​ച്ചു​കീ​റ​ണ​മെ​ന്ന് താ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് സി.​പി. മാ​ത്യു പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. “അ​ടു​ത്ത് വ​ന്നാ​ൽ അ​പ്പൊ ബ്ലൗ​സ് കീ​റി​ക്കോ​ണം, പി​ന്നെ ബാ​ക്കി വ​കു​പ്പ് ന​മു​ക്ക​റി​യാം” എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ.

.ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ എ​ൽ​ഡി​എ​ഫ് രം​ഗ​ത്തെ​ത്തി

ശ​ശി ത​രൂ​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക്കി​ടെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ പ​ര​സ്യ​മാ​യി ത​ല്ലി​യ​തും, കാ​ട്ടാ​ന​ക​ളെ വെ​ടി​വെ​ച്ച് കൊ​ല്ല​ണ​മെ​ന്ന് പ​റ​ഞ്ഞ​തും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വി​വാ​ദ​ങ്ങ​ൾ സി.​പി. മാ​ത്യു​വി​നെ​തി​രെ നേ​ര​ത്തെ​യു​ണ്ട്. ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ എ​ൽ​ഡി​എ​ഫ് രം​ഗ​ത്തെ​ത്തി. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന​തി​നൊ​പ്പം നി​യ​മ​സം​വി​ധാ​ന​ത്തെ ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ ആ​ഹ്വാ​നം ചെ​യ്യു​ന്ന നേ​താ​വി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *