റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ബി​ല്ലി​നോ​ട് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ജോ​യി​ന്‍റ് ആ​ക്‌​ഷ​ൻ ക​മ്മി​റ്റി

March 27, 2026 - 6:54 am

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് ക​ഴി​ഞ്ഞ​ദി​വ​സം പാ​സാ​ക്കി​യ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ പേ​ഴ്സ​ണ്‍​സ് (അ​വ​കാ​ശ​സം​ര​ക്ഷ​ണ) ബി​ല്ലി​നോ​ട് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി ട്രാ​ൻ​സ്ജെ​ൻ​ഡ​ർ അ​വ​കാ​ശ​ത്തി​ന്‍റെ കേ​ര​ള​ത്തി​ലെ ജോ​യി​ന്‍റ് ആ​ക്‌​ഷ​ൻ ക​മ്മി​റ്റി. ബി​ല്ല് പി​ന്തി​രി​പ്പ​ൻ ഒ​ഴി​വാ​ക്ക​ൽ സ്വ​ഭാ​വ​മു​ള്ള​തും ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വു​മാ​ണെ​ന്ന് ഡ​ൽ​ഹി പ്ര​സ് ക്ല​ബ് ഓ​ഫ് ഇ​ന്ത്യ​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​ഘ​ട​ന ആ​രോ​പി​ച്ചു.

വ്യാ​പ​ക​മാ​യ മാ​നു​ഷി​ക പ്ര​തി​സ​ന്ധി സൃ​ഷ്‌​ടി​ക്കു​മെ​ന്നും

ബി​ൽ സ​മൂ​ഹ​ത്തി​ലെ ഒ​രു വ​ലി​യ വി​ഭാ​ഗ​ത്തി​ന്‍റെ നി​യ​മ​പ​ര​മാ​യ തു​ട​ച്ചു​നീ​ക്ക​ലി​ന് കാ​ര​ണ​മാ​കു​മെ​ന്നും വ്യാ​പ​ക​മാ​യ മാ​നു​ഷി​ക പ്ര​തി​സ​ന്ധി സൃ​ഷ്‌​ടി​ക്കു​മെ​ന്നും സം​ഘ​ട​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി. സ്വ​യം ലൈം​ഗി​ക വ്യ​ക്തി​ത്വം തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​വ​കാ​ശം നീ​ക്കം ചെ​യ്ത് അ​വ തീ​രു​മാ​നി​ക്കു​ന്ന​തി​നു​ള്ള അ​ധി​കാ​രം സ​ർ​ക്കാ​ർ നി​യ​മി​ത മെ​ഡി​ക്ക​ൽ ബോ​ർ​ഡു​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ന​ട​പ​ടി​ക​ളു​ടെ അ​തി​ക്ര​മ​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്ന് സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി.

സ്വ​യം ലൈം​ഗി​ക വ്യ​ക്തി​ത്വം തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​വ​കാ​ശം പു​നഃ​സ്ഥാ​പി​ക്ക​ണം

സു​പ്രീം​കോ​ട​തി 2014ലെ ​വി​ധി​യി​ലൂ​ടെ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച ട്രാ​ൻ​സ്ജെ​ൻ​ഡ​ർ സ​മൂ​ഹ​ത്തി​ന്‍റെ അ​ന്ത​സി​നും സ്വ​യം​ഭ​ര​ണാ​ധി​കാ​ര​ത്തി​നും സ്വ​കാ​ര്യ​ത​യ്ക്കും ഇ​ത് ലം​ഘ​ന​മാ​കു​മെ​ന്നും പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. ‘ട്രാ​ൻ​സ്ജെ​ൻ​ഡ​ർ’ എ​ന്ന പ​ദ​ത്തി​ന്‍റെ എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന സ്വ​ഭാ​വം നി​ല​നി​ർ​ത്ത​ണ​മെ​ന്നും നി​ർ​ബ​ന്ധി​ത​മാ​യ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്കേ​ഷ​നോ പു​റ​ത്തു​നി​ന്നു​ള്ള സാ​ധൂ​ക​ര​ണ​മോ ഇ​ല്ലാ​തെ​ത​ന്നെ സ്വ​യം ലൈം​ഗി​ക വ്യ​ക്തി​ത്വം തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​വ​കാ​ശം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും ജോ​യി​ന്‍റ് ആ​ക്‌​ഷ​ൻ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *