റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തി

March 15, 2026 - 4:19 am

സിയൂൾ: അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി വാർഷിക സൈനികാഭ്യാസം നടത്തുന്നതിനിടെ ഉത്തരകൊറിയ പടിഞ്ഞാറൻ തീരത്തുനിന്ന് നിരവധി ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി ജപ്പാനും ദക്ഷിണകൊറിയയും അറിയിച്ചു.ജപ്പാന്റെ പ്രതിരോധ മന്ത്രാലയം മാർച്ച് 14 ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, പ്രാദേശിക സമയം ഉച്ചയ്ക്ക് 1.34ഓടെയാണ് മിസൈലുകൾ വടക്കുകിഴക്കൻ ദിശയിലേക്ക് വിക്ഷേപിച്ചതെന്ന് അറിയിച്ചു. മിസൈലുകൾ ഏകദേശം 80 കിലോമീറ്റർ ഉയരത്തിൽ എത്തുകയും 340 കിലോമീറ്റർ ദൂരം സഞ്ചരിക്കുകയും ചെയ്തതായി ജപ്പാൻ വിലയിരുത്തുന്നു.

കൊറിയൻ ഉപദ്വീപിന്റെ കിഴക്കൻ തീരത്തിനടുത്തായി, ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലക്ക് പുറത്തായാണ് മിസൈലുകൾ കടലിൽ പതിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.സമീപത്തുണ്ടായിരുന്ന വിമാനങ്ങൾക്കും കപ്പലുകൾക്കും യാതൊരു നാശനഷ്ടവും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.സംഭവത്തെ തുടർന്ന് മേഖലയിലെ സുരക്ഷാ സാഹചര്യം വീണ്ടും സംഘർഷഭരിതമാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *