റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ച വീട്ടമ്മ പിന്നീട് ജീവിതത്തിലേക്ക് തിരിച്ച് വന്നു

March 11, 2026 - 8:11 pm

ലക്‌നൌ| ഉത്തര്‍പ്രദേശില്‍ മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ച വീട്ടമ്മ പിന്നീട് ജീവിതത്തിലേക്ക് തിരിച്ച് വന്നു. പിലിഭിത്ത് സ്വദേശിനിയായ വിനീത ശുക്ലക്കാണ് ജീവന്‍ തിരിച്ചു കിട്ടിയത്. ആശുപത്രിയിൽ നിന്ന് വീട്ടുകാര്‍ സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് കുഴിയില്‍ വീണതോടെ വിനീത ശ്വാസം എടുക്കാന്‍ തുടങ്ങിയതായി ബന്ധുക്കള്‍ പറഞ്ഞു.ഉടന്‍ തന്നെ വിനീതയെ വീണ്ടും ആശുപത്രിയിലെത്തിച്ചു.തുടര്‍ന്ന് നടത്തിയ ചികിത്സയിലൂടെ വിനീതയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

വീട്ടുപണികള്‍ ചെയ്യുന്നതിനിടെ വിനീത ബോധരഹിതയായി വീഴുകയായിരുന്നു

ഫെബ്രുവരി 22ന് വൈകുന്നേരം വീട്ടുപണികള്‍ ചെയ്യുന്നതിനിടെ വിനീത ബോധരഹിതയായി വീഴുകയായിരുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവരെ പിലിഭിത്ത് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ബറേലിയിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ പരിശോധനകള്‍ക്കൊടുവില്‍ വിനീതയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ കുടുംബത്തെ അറിയിക്കുകയായിരുന്നു. .

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *