റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എംഡിഎംഎയുമായി നവവരന്‍ അറസ്റ്റിലായി

March 4, 2026 - 9:29 pm

തിരൂര്‍|നിക്കാഹ് കഴിഞ്ഞ് വധുവിന്റെ വീട്ടിലെത്തിയ നവവരന്‍ മണിയറയോട് ചേര്‍ന്ന ബാത്ത്‌റൂമില്‍ ഒളിപ്പിച്ച മയക്കുമരുന്ന് പൊലീസ് പിടികൂടി. കാറില്‍ നിന്നും ഭാര്യവീട്ടില്‍ നിന്നുമായി ആകെ 1.55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. നവവരൻ തവനൂരിലെ പുത്തന്‍പുരയില്‍ മുഹമ്മദ് ഷിബാനെയാണ് (26) തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

വില്‍പനയ്ക്കും സ്വന്തം ഉപയോഗത്തിനുമായാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പ്രതി മൊഴി നല്‍കി.തിരൂര്‍ പൊറ്റിലാത്തറയില്‍ വെച്ച് കാറില്‍ സഞ്ചരിക്കുകയായിരുന്ന ഷിബാനെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് ആദ്യം മയക്കുമരുന്ന് ലഭിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ബാക്കി മയക്കുമരുന്ന് വധുവിന്റെ വീട്ടില്‍ ഒളിപ്പിച്ച വിവരം പുറത്തുവന്നത്. സ്വകാര്യ ആശുപത്രിയില്‍ തെറാപ്പിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് ഷിബാന്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *