റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തീവ്രതയേറിയ എല്‍ ഇ ഡി ബള്‍ബുകൾ പ്രകാശിപ്പിച്ച് മത്സ്യബന്ധനം നടത്തുന്ന സംഘം പിടിയില്‍

February 12, 2026 - 6:09 am

കോഴിക്കോട് | കടലിനടിയില്‍ ഉഗ്ര ശേഷിയുള്ള ബള്‍ബുകള്‍ പ്രകാശിപ്പിച്ച് മീനുകളെ ആകര്‍ഷിച്ച് മത്സ്യബന്ധനം നടത്തുന്ന സംഘം പിടിയില്‍. സമീപ കാലത്ത് കണ്ടെത്തിയവയില്‍ ഏറ്റവും തീവ്രതയേറിയ എല്‍ ഇ ഡി ബള്‍ബുകളുമായി മത്സ്യബന്ധനത്തിന് ഒരുങ്ങിയ ബോട്ട് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ബേപ്പൂര്‍ പുണാര്‍വളപ്പിലെ സി അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള ലോട്ടസ് എന്ന ട്രോളര്‍ ബോട്ടാണ് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ എടുത്തത്.

രണ്ടര ലക്ഷം രൂപ പിഴ ഈടാക്കി.

നിയമ വിരുദ്ധ മത്സ്യ ബന്ധനം നടത്തിയതിന് ഇവരില്‍ നിന്ന് 2.5 ലക്ഷം രൂപ പിഴ ഈടാക്കി. ബോട്ടിന്റെ ഉള്‍ഭാഗത്ത് പരിശോധന നടത്തിയപ്പോഴാണ് അറയില്‍ സൂക്ഷിച്ച നിലയില്‍ 1000 വാട്ട്സിന്റെ രണ്ടും 500 വാട്ട്സിന്റെ പത്തും ഉള്‍പ്പെടെ 32 എല്‍ ഇ ഡി ലൈറ്റുകള്‍ കണ്ടെത്തിയത്..നിയമ വിരുദ്ധ മാര്‍ഗത്തിലൂടെ മത്സ്യ ബന്ധനം നടത്തുന്നവരെ പിടികൂടാറുണ്ടെങ്കിലും ഇത്രയും അമിത ശേഷിയുള്ള ലൈറ്റുകള്‍ സമീപ കാലത്തൊന്നും പിടികൂടിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വരുദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഡോ. കെ വിജുല, മറൈന്‍ എന്‍ഫോഴ്സ്മെന്റ് എസ് ഐ ടി കെ രാജേഷ്, ഫിഷറീസ് ഗാര്‍ഡുമാരായ അരുണ്‍, ശ്രീരാജ് എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *