റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്‌കൂളിന്റെ രണ്ടാം നില കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

January 5, 2026 - 5:47 pm

തിരുവനന്തപുരം| ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ രണ്ടാം നില കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. ആലംകോട് സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് വീണത്. 2026 ജനുവരി 5 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.

എങ്ങനെയാണ് കുട്ടി വീണതെന്ന കാര്യം വ്യക്തമല്ല

കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. തുടയെല്ലിന് ഉള്‍പ്പെടെ പൊട്ടലുണ്ട്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനാലാണ് വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് ചാടിയതെന്ന് പോലീസ് പറഞ്ഞു. എങ്ങനെയാണ് കുട്ടി വീണതെന്ന കാര്യം വ്യക്തമല്ല. കുട്ടിയെ ആദ്യം ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *