റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട അതിഥി തൊഴിലാളി രാം നാരായണിന്റെ കുടുമബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം

December 22, 2025 - 5:11 pm

തൃശൂര്‍| വാളയാറില്‍ അതിഥി തൊഴിലാളി, ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാം നാരായണിന്റെ കുടുംബത്തിന് .10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം കൈമാറും.കുടുംബത്തിനൊപ്പമാണെന്ന് സർക്കാരെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. കുറ്റക്കാരായ ഒരാളെയും വെറുതെ വിടില്ലെന്നും മന്ത്രി പറഞ്ഞു.

രാം നാരായണിന്റെ മൃതദേഹം ഡിസംബർ 22 തിങ്കളാഴ്ച നാട്ടിലേക്ക് അയക്കും.

കൊല്ലപ്പെട്ട രാം നാരായണിന്റെ മൃതദേഹം ഡിസംബർ 22 തിങ്കളാഴ്ച നാട്ടിലേക്ക് അയക്കും. അതിനു വേണ്ട എല്ലാ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഇതിനായി ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തൃശൂരില്‍ ജില്ല കലക്ടറുടെ സാന്നിധ്യത്തില്‍ കുടുംബാംഗങ്ങ ളുമായി സംസാരിച്ചശേഷമാണ് മന്ത്രിയുടെ പ്രതികരണം.

പണം കുടുംബത്തിന് തന്നെ എത്തുമെന്ന കാര്യം ഉറപ്പ് വരുത്തും

കുടുംബാംഗങ്ങളെയും മൃതദേഹത്തിനൊപ്പം വിമാനത്തില്‍ തിരിച്ചയക്കും. കേസിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. പ്രതികള്‍ക്കെതിരെ എസ് സി, എസ് ടി വകുപ്പുകള്‍ ചുമത്തുമെന്നും മന്ത്രി വ്യക്തമാക്കി.. പണം കുടുംബത്തിന് തന്നെ എത്തുമെന്ന കാര്യം ഉറപ്പ് വരുത്തേണ്ടതുണ്ട്. ക്യാബിനറ്റ് യോഗത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള എല്ലാ മന്ത്രിമാരുമായും ചര്‍ച്ച നടത്തിയ ശേഷമാണ് പണം കൈമാറുക യെന്നും മന്ത്രി കെ രാജന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *