റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കി​​​​ഫ്ബി മ​​​​സാ​​​​ല ബോണ്ട് : സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രേ ​ഇ​​​​ഡി ഹൈ​​​​ക്കോ​​​​ട​​​​തി ഡി​​​​വി​​​​ഷ​​​​ന്‍ ബ​​​​ഞ്ചി​​​​ല്‍ അ​​​​പ്പീ​​​​ല്‍ ന​​​​ല്‍​കി

December 18, 2025 - 6:26 am

കൊ​​​​ച്ചി: കി​​​​ഫ്ബി മ​​​​സാ​​​​ല ബോ​​​​ണ്ടു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട നോ​​​​ട്ടീ​​​​സി​​​​ലെ തു​​​​ട​​​​ര്‍​ന​​​​ട​​​പ​​​​ടി​​​​ക​​​​ള്‍ സ്റ്റേ ​​​ചെ​​​​യ്ത സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രേ എ​​​​ന്‍​ഫോ​​​​ഴ്‌​​​​സ്‌​​​​മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്‌ടറേ​​​​റ്റ് (​ഇ​​​​ഡി) ഹൈ​​​​ക്കോ​​​​ട​​​​തി ഡി​​​​വി​​​​ഷ​​​​ന്‍ ബ​​​​ഞ്ചി​​​​ല്‍ അ​​​​പ്പീ​​​​ല്‍ ന​​​​ല്‍​കി.കി​​​​ഫ്ബി ഫെ​​​​മ ലം​​​​ഘി​​​​ച്ചു​​​​വെ​​​​ന്ന് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ഇ​​​​ഡി ന​​​​ല്‍​കി​​​​യ കാ​​​​ര​​​​ണംകാ​​​​ണി​​​​ക്ക​​​​ല്‍ നോ​​​​ട്ടീ​​​​സി​​​​നെ​​​​തി​​​​രാ​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ക​​​​ഴി​​​​ഞ്ഞ​​​ദി​​​​വ​​​​സം തു​​​​ട​​​​ര്‍ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ മൂ​​​​ന്നു മാ​​​​സ​​​​ത്തേ​​​​ക്കു ത​​​​ട​​​​ഞ്ഞി​​​​രു​​​​ന്നു. ഫെ​​​​മ ലം​​​​ഘ​​​​നം ന​​​​ട​​​​ന്ന​​​​താ​​​​യ റി​​​​പ്പോ​​​​ര്‍​ട്ടി​​​​ല്‍ അ​​​​ഡ്ജൂ​​​​ഡി​​​​ക്കേ​​​​റ്റിം​​​​ഗ് അ​​​​ഥോ​​​​റി​​​​റ്റി ന​​​​ല്‍​കി​​​​യ​​​​തു കാ​​​​ര​​​​ണം കാ​​​​ണി​​​​ക്ക​​​​ല്‍ നോ​​​​ട്ടീ​​​​സാ​​​​ണെ​​​​ന്നും തു​​​​ട​​​​ര്‍​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ത​​​​ട​​​​ഞ്ഞ സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് ന​​​​ട​​​​പ​​​​ടി തെ​​​​റ്റാ​​​​ണെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് അ​​​​പ്പീ​​​​ല്‍.

അ​​​​പ്പീ​​​​ല്‍ ഹ​​​​ര്‍​ജി തീ​​​​ര്‍​പ്പാ​​​​കും​​​ വ​​​​രെ സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വ് സ്റ്റേ ​​​ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന് ഇ​​​​ട​​​​ക്കാ​​​​ല ആ​​​​വ​​​​ശ്യം

കാ​​​​ര​​​​ണം കാ​​​​ണി​​​​ക്ക​​​​ല്‍ നോ​​​​ട്ടീ​​​​സി​​​​ല്‍ ത​​​​ര്‍​ക്കം ഉ​​​​ന്ന​​​​യി​​​​ക്കാ​​​​ന്‍ ഫെ​​​​മ നി​​​​യ​​​​മ​​​പ്ര​​​​കാ​​​​രം ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​പ്പ​​​​ലേ​​​​റ്റ് അ​​​​ഥോ​​​​റി​​​​റ്റി​​​​യെ​​​​യാ​​​​ണു സ​​​​മീ​​​​പി​​​​ക്കേ​​​​ണ്ട​​​​തെ​​​​ന്നാ​​​​ണ് അ​​​​പ്പീ​​​​ല്‍ ഹ​​​​ര്‍​ജി​​​​യി​​​​ലെ വാ​​​​ദം. വ​​​​സ്തു​​​​താ​​​​പ​​​​ര​​​​വും നി​​​​യ​​​​മ​​​​പ​​​​ര​​​​വു​​​​മാ​​​​യു​​​​ള്ള ത​​​​ര്‍​ക്കം ഇ​​​​വി​​​​ടെ ഉ​​​​ന്ന​​​​യി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യു​​​​മെ​​​​ന്ന വ​​​​സ്തു​​​​ത പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​തെ​​​​യാ​​​​ണു സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ചി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ന്ന് അ​​​​പ്പീ​​​​ലി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു. അ​​​​പ്പീ​​​​ല്‍ ഹ​​​​ര്‍​ജി തീ​​​​ര്‍​പ്പാ​​​​കും​​​ വ​​​​രെ സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വ് സ്റ്റേ ​​​ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന ഇ​​​​ട​​​​ക്കാ​​​​ല ആ​​​​വ​​​​ശ്യ​​​​വും ഉ​​​​ന്ന​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *