ന്യൂഡൽഹി: തൃശൂർ പാലിയേക്കര ടോൾ പിരിവ് പുനഃരാരംഭിക്കാൻ ഹൈക്കോടതി അനുമതി നൽകിയ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി ഡിസംബർ 17 ന് പരിഗണിക്കും. ഒക്ടോബര്‍ 17ന് ആണ് പാലിയേക്കരയില്‍ ടോള്‍ പിരിവ് പുനഃരാരംഭിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്.
.ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഗതാഗതം സുഗമമാകാതെ ടോള്‍ പിരിക്കരുതെന്ന സുപ്രീം കോടതിയുടെ മുന്‍വിധി ലംഘിച്ചാണ് ഹൈക്കോടതി തീരുമാനം എടുത്തതെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഗതാഗതയോഗ്യമല്ലാതെ ടോൾ പിരിക്കുന്നത് പൊതു താത്പര്യത്തിന് വിരുദ്ധമാണെന്നാണ് ഹർജിക്കാരൻ ഷാജി കോടങ്കണ്ടത്തിന്റെ പ്രധാന വാദം
