റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആത്മഹത്യാശ്രമം :യുഡിഎഫ് സ്ഥാനാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു

December 16, 2025 - 7:26 pm

തിരുവനന്തപുരം| തിരുവനന്തപുരത്തെ അരുവിക്കരയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു. അരുവിക്കര പഞ്ചായത്തില്‍ മത്സരിച്ച വിജയകുമാരന്‍ നായരാണ് മരിച്ചത്. മണമ്പൂര്‍ വാര്‍ഡില്‍ നിന്നാണ് വിജയകുമാര്‍ ജനവിധി തേടിയത്.

ഫല പ്രഖ്യാപന ദിവസം വിജയകുമാര്‍ ആത്മഹത്യയ്്ക്ക് ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിജയകുമാരന്‍ നായര്‍ മരിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വിജയകുമാര്‍ മൂന്നാം സ്ഥാനത്തായിരുന്നു. ..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *