റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിപിഎം നേതാവ് ജി സുധാകരന് കുളിമുറിയില്‍ വീണ് പരുക്കേറ്റു

November 23, 2025 - 6:16 am

ആലപ്പുഴ | മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന് കുളിമുറിയില്‍ വീണ് പരുക്കേറ്റു.ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയില്‍ അസ്ഥികള്‍ക്ക് ഒന്നിലധികം പൊട്ടലുള്ളതായി കണ്ടെത്തി.വിദഗ്ധ ചികിത്സയ്ക്കായി ജി സുധാകരനെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രണ്ട് മാസം പൂര്‍ണവിശ്രമത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു

നവംബർ 22ന് രാവിലെയാണ് കുളിമുറിയില്‍ വഴുതി വീണ് പരുക്കേറ്റത്. തുടര്‍ന്ന് സാഗര ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് വിദഗ്ധ ചികിത്സക്ക് പരുമല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഓപ്പറേഷനും തുടര്‍ചികിത്സയും വേണ്ടിവരുമെന്നതിനാല്‍ രണ്ട് മാസം പൂര്‍ണവിശ്രമത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്..കഴിഞ്ഞ കുറച്ചു നാളുകളായി പാര്‍ട്ടി നേതൃത്വുമായി ഇടഞ്ഞുനില്‍ക്കുകയാണ് ജി സുധാകരന്‍. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *