റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എസ് ഐ ആര്‍ എന്യൂമെറേഷന്‍ ഫോം വിതരണം 99 % ആയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

November 20, 2025 - 7:17 am

തിരുവനന്തപുരം | സംസ്ഥാനത്ത് എസ് ഐ ആര്‍ എന്യൂമെറേഷന്‍ ഫോം വിതരണം 99 % ആയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍. നവംബർ 19 ബുധനാഴ്ച്ച വൈകീട്ട് 6 മണിയോടെ വോട്ടര്‍മാരെ കണ്ടെത്താന്‍ കഴിയാത്ത ഫോമുകളുടെ (അണ്‍ ട്രെയ്‌സബിള്‍ ഫോംസ്)എണ്ണം 60,344 ആയി ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബൂത്ത് ലെവല്‍ ഏജന്റുമാരുമായി ചേര്‍ന്ന് യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ ബി എല്‍ ഒമാര്‍ക്ക് നിര്‍ദ്ദേശം

ഇത് പുനഃപരിശോധനയ്ക്ക് വിധേയമാകുന്ന മൊത്തം വോട്ടര്‍മാരുടെ 0.22% വരും. ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബി എല്‍ ഒ മാരും മുഴുവന്‍ ഡാറ്റയും ഡിജിറ്റലൈസ് ചെയ്തിട്ടില്ലെന്നും യഥാര്‍ഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ പരമാവധി കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനും ഭാവിയില്‍ പരാതികള്‍ ഉണ്ടാവാതിരിക്കുന്നതിനുമായി, അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ നാമനിര്‍ദ്ദേശം ചെയ്ത ബൂത്ത് ലെവല്‍ ഏജന്റുമാരുമായി ചേര്‍ന്ന് അടിയന്തരമായി യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ എല്ലാ ബി എല്‍ ഒമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

‘കളക്ഷന്‍ഹബ്ബുകള്‍’ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം തുടരുന്നു.

ഫോമുകള്‍ സ്വീകരിക്കുന്നതിനും അവ അപ്ലോഡ് ചെയ്യുന്നതിനുമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ‘കളക്ഷന്‍ഹബ്ബുകള്‍’ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം തുടരുന്നു. നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ ഹബ്ബുകള്‍ താന്‍ ഇന്ന് സന്ദര്‍ശിച്ചതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കലക്ടര്‍മാരും ഇത്തരം ഹബ്ബുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും ഡോ. രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *