റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശാരീരികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ കെട്ടിടത്തില്‍നിന്ന് തള്ളിയിട്ട് ഭര്‍ത്താവ്

October 30, 2025 - 6:44 am

.
 
ലഖ്‌നൗ: ശാരീരികബന്ധത്തിന് വിസമ്മതിച്ചതിന്‌ ഭാര്യയെ ഭര്‍ത്താവ് രണ്ടുനില കെട്ടിടത്തില്‍നിന്ന് താഴേക്ക് തള്ളിയിട്ടു. ഉത്തര്‍പ്രദേശിലെ ഝാന്‍സി സ്വദേശിനിയായ തീജ(26)യെയാണ് ഭര്‍ത്താവ് മുകേഷ് ആഹിര്‍വാര്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് തള്ളിയിട്ടത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഝാന്‍സി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഭര്‍ത്താവ് ക്രൂരമായി മര്‍ദിക്കാറുണ്ടെന്നാണ് യുവതി പോലീസിന് മൊഴി നല്‍കി.

വിവാഹശേഷം ഒരുവര്‍ഷത്തോളം കാര്യങ്ങള്‍ നല്ലരീതിയിലായിരുന്നു

2022-ലാണ് തീജയും മുകേഷും വിവാഹിതരായത്. ഒരുവര്‍ഷത്തോളം കാര്യങ്ങള്‍ നല്ലരീതിയിലായിരുന്നു. എന്നാല്‍, അതിനുശേഷം മുകേഷ് ഇടയ്ക്കിടെ വീട്ടില്‍നിന്ന് മാറിനില്‍ക്കുന്നത് പതിവായി. ഇങ്ങനെ മാറിനിന്ന് വീണ്ടും തിരിച്ചെത്തുമ്പോള്‍ ഇയാള്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കുന്നതും പതിവായിരുന്നു. ദിവസങ്ങളോളം വീട്ടില്‍നിന്ന് മാറിനിന്ന മുകേഷ് ഒക്ടോബർ 20 തിങ്കളാഴ്ചയാണ് വീണ്ടും വീട്ടിലെത്തിയത്. തുടര്‍ന്ന് ഭാര്യയെ മര്‍ദിക്കുകയും ശാരീരികബന്ധത്തിന് നിര്‍ബന്ധിക്കുകയുമായിരുന്നു. എന്നാല്‍, യുവതി ശാരീരികബന്ധത്തിന് വിസമ്മതിച്ചു. ഇതോടെയാണ് മുകേഷ് ഭാര്യയെ കെട്ടിടത്തിന് മുകളില്‍നിന്ന് തള്ളിയിട്ടത്

ഗുരുതരമായി പരിക്കേറ്റ യുവതിയെ അയല്‍ക്കാര്‍ ഉടന്‍തന്നെ .ഝാന്‍സി മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു.

നിലത്തുവീണ യുവതിയുടെ നിലവിളി കേട്ടാണ് അയല്‍ക്കാര്‍ സംഭവമറിയുന്നത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍തന്നെ സമീപത്തെ ആരോഗ്യകേന്ദ്രത്തിലും പിന്നീട് .ഝാന്‍സി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അന്വേഷണത്തിനുശേഷം പ്രതിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *