റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടി.എസ്.കനാലിന്റെ ശിവഗിരി തൊടുവേ ഭാഗത്ത് ശക്തമായ മണ്ണിടിച്ചില്‍ ; റോഡ് അപകടാവസ്ഥയില്‍

October 25, 2025 - 5:01 am

വർക്കല: തുടർച്ചയായി പെയ്ത മഴയില്‍ ദേശീയ ജലപാത വികസനം പുരോഗമിക്കുന്ന ടി.എസ്.കനാലിന്റെ ശിവഗിരി തൊടുവേ ഭാഗത്ത് ശക്തമായ മണ്ണിടിച്ചില്‍..കനാലില്‍ നിന്നും ഏതാണ്ട് 15 മീറ്ററോളം ഉയരമുള്ള പ്രദേശത്താണ് സംഭവം. ഈ ഭാഗത്തെ തുരപ്പിൻമുഖം-പന്ത്കളം കോണ്‍ക്രീറ്റ് റോഡിലുണ്ടായിരുന്ന വലിയ ആല്‍മരവും തെങ്ങുകളും ഉള്‍പ്പെടെ നിരവധി മരങ്ങള്‍ കടപുഴകി. ആല്‍മരം നിന്ന ഭാഗത്തെ റോഡിനടിയിലെ മണ്ണ് ഒലിച്ചുപോയതോടെ റോഡും അപകടാവസ്ഥയിലായി. ഇവിടെ താമസിച്ചിരുന്ന കുടുംബങ്ങളെ ടി.എസ്.കനാല്‍ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഷ്ടപരിഹാരം നല്‍കി നേരത്തെതന്നെ മാറ്റിയിരുന്നു.

സമീപത്തെ ട്രാൻസ്‌ഫോർമർ നിലംപൊത്താൻ സാദ്ധ്യത .

പ്രദേശത്തെ നിരവധി ഇലക്‌ട്രിക് പോസ്റ്റുകളും നിലംപൊത്തി. സമീപത്തെ ട്രാൻസ്‌ഫോർമർ നിലംപൊത്താൻ സാദ്ധ്യത കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു. ചെളിയും മണലും കലർന്ന മണ്ണാണ് ഇവിടത്തേത്. അതിനാല്‍ മേല്‍മണ്ണില്‍ നിന്നും മഴവെള്ളം ഊർന്ന് താഴേക്ക് ഇറങ്ങുമ്ബോള്‍ അടിത്തട്ടിലുള്ള മണ്ണ് വേഗത്തില്‍ ഇളകിമാറുന്ന സ്ഥിതിയുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *