റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

20. 84 ഗ്രാം എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ

October 24, 2025 - 8:48 pm

പത്തനംതിട്ട | ബാംഗ്ലൂരില്‍ യൂബര്‍ ടാക്സി ഡ്രൈവറായ യുവാവ് എം ഡി എം എയുമായി അറസ്റ്റില്‍. ഇയാളുടെ കൈവശം സൂക്ഷിച്ചിരിക്കുന്ന 20. 84 ഗ്രാം എം ഡി എം എ പിടിച്ചെടുക്കുകയും ചെയ്തു. .ആറന്മുള മാലക്കര തുണ്ടിമണ്ണില്‍ വീട്ടില്‍ രാഹുല്‍ മോഹന്‍ (31) ആണ് അറസ്റ്റിലായത്. തിരുവല്ല-കോഴഞ്ചേരി റോഡില്‍ മാരാമണ്‍ നെടുംപ്രയാറില്‍ സ്റ്റോപ്പ് എന്‍ ഷോപ്പ് സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്..

ഡാന്‍സാഫ് ടീം ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു

യൂബര്‍ ടാക്സി ഡ്രൈവറായ പ്രതി ബെംഗളൂരുവില്‍ നിന്നും ടൂറിസ്റ്റ് ബസ്സില്‍ കഞ്ചാവുമായി നെടുപ്രയാറില്‍ എത്തിയതായുളള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് ടീം ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് കോയിപ്രം പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആര്‍ രാജീവ് പരിശോധന നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *