റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തിന് പുതിയ വന്ദേഭാരത് സര്‍വീസ്

October 9, 2025 - 5:41 am

ന്യൂഡല്‍ഹി | എറണാകുളം-ബെംഗളൂരു റൂട്ടില്‍ 2025 നവംബര്‍ പകുതിയോടെ പുതിയ വന്ദേഭാരത് ഓടി തുടങ്ങുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിന് അനുവദിക്കുന്ന മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിനാണിത്.

ബെംഗളൂരു മലയാളികൾക്ക് ഏറെ ആശ്വാസകരം

എറണാകുളം – തൃശൂര്‍ – പാലക്കാട് – കോയമ്പത്തൂര്‍ – തിരുപ്പൂര്‍ – ഈറോഡ് – സേലം വഴി ബംഗളൂരു റൂട്ടിലാണ് പുതിയ വന്ദേഭാരത് സര്‍വീസ് നടത്തുക. 488 സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഉത്സവ കാലത്ത് കേരളത്തെ ബന്ധിപ്പിച്ച് ഓടിക്കുമെന്നും റെയില്‍ മന്ത്രി സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു. പുതിയ വന്ദേഭാരത് സര്‍വ്വീസ് ബെംഗളൂരു മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *