റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടാക്സ് അടയ്‌ക്കാതെ എത്തിയ തമിഴ്നാട് ടൂറിസ്റ്റ് ബസ് പിടിച്ചെടുത്ത് മോട്ടോർവാഹന വകുപ്പ്

October 7, 2025 - 6:47 am

കൊച്ചി: ടാക്സ് അടയ്‌ക്കാതെ എത്തിയ തമിഴ്നാട് ടൂറിസ്റ്റ് ബസ് മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്തു. ഒക്ടോബർ 6 ന് വൈറ്റില ഭാഗത്ത് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് ബസ് കസ്റ്റഡിയിലെടുത്തത്. ബസിന് ഓള്‍ ഇന്ത്യ പെർമ്മിറ്റും കേരളത്തില്‍ ഓടാനുള്ള ടാക്സ് അടച്ച രേഖകളും ഇല്ലെന്ന് പരിശോധയില്‍ കണ്ടെത്തിയതിനെ തുടർന്നാണ് രാത്രിയോടെ കസ്റ്റഡിയിലെടുത്തത്.

. വൈകിട്ട് മൂന്നു മുതല്‍ ആരംഭിച്ച പരിശോധനയില്‍ നിരവധി ടൂറിസ്റ്റ് ബസുകള്‍ പരിശോധിച്ചു. ചില ബസുകള്‍ തമിഴ്നാട്ടില്‍ താത്കാലിക ടാക്സ് അടച്ച്‌ ഓടുന്നവയാണെന്ന് കണ്ടെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *