റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോഷണം നടത്തുന്ന ആളെന്ന് ആരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

October 7, 2025 - 1:17 pm

ലക്‌നൗ | ഉത്തര്‍പ്രദേശില്‍ ഡ്രോണ്‍ ഉപയോഗിച്ച് മോഷണം നടത്തുന്ന ആളെന്ന് ആരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു.റായ്ബറേലിയില്‍ ഒക്ടോബര്‍ ഒന്നിനാണ് സംഭവം. ഫത്തേപുര്‍ സ്വദേശി ഹരിഓം(38) ആണ് കൊല്ലപ്പെട്ടത്. യുവാവിനെ മര്‍ദിച്ച് അവശനാക്കിയവര്‍ റെയില്‍വേ പാളത്തിനരികെ ഉപേക്ഷിക്കുകയായിരുന്നു.

കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

സംഭവത്തില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ ഉംചാര്‍ പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തു. മാനസികാസ്വാസ്ഥ്യമുള്ള ഹരിഓമിനെ ഭാര്യവീട്ടിലേക്ക് പോകുംവഴിയാണ് ജമുനാപുരില്‍ ആള്‍ക്കൂട്ടം തടഞ്ഞത്. തുടര്‍ന്ന്, ഇയാള്‍ വീടുകളില്‍ ഡ്രോണ്‍ ഉപയോഗിച്ച് മോഷണം നടത്തുന്നയാളാണെന്ന് ആരോപിച്ച് മര്‍ദിക്കുകയായിരുന്നു.

പിറ്റേദിവസം രാവിലെ റെയില്‍വേ പാളത്തിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തി

മാസസീകാസ്വാസ്ഥ്യമുള്ള ഹരിഓമിന് കൃത്യമായ മറുപടി നല്‍കാനാവാഞ്ഞതോടെ ജനക്കൂട്ടം മര്‍ദനം തുടര്‍ന്നു. ഇതിനിടെ ഹരിഓം രാഹുല്‍ ഗാന്ധിയുടെ പേര് പറഞ്ഞപ്പോള്‍ ഇത് ബാബയുടെ നാടാണെന്ന് പറഞ്ഞ് വീണ്ടും ആക്രമിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. പിറ്റേദിവസം രാവിലെ സമീപത്തെ ഗ്രാമവാസികളാണ് വിവസ്ത്രനായ നിലയില്‍ ഹരിഓമിനെ റെയില്‍വേ പാളത്തിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *